അഴീക്കോട് സാറിനൊപ്പം…

 തുടര്‍ന്ന് വായിക്കുക...

ഡോ. സുകുമാര്‍ അഴിക്കോടിനെതിരെ ‘സാംസ്‌കാരിക ഗൂഢാലോചന’ നടന്നിരുന്നുവോ? – ഭാഗം 1

ഡോ. സുകുമാര്‍ അഴിക്കോടിനൊപ്പം ലേഖകന്‍

ഡോ. സുകുമാര്‍ അഴിക്കോടിനൊപ്പം ലേഖകന്‍

”മാഷുടെ അനുവാദം ചോദിച്ച് വിലാസിനി ടീച്ചറെ ഞാന്‍ വിളിച്ചു. വരാന്‍ പറഞ്ഞു. തൃശൂരിലെ ഹോട്ടലില്‍ താമസിച്ച് ഞാന്‍ ടീച്ചറെ കാത്തിരുന്നു. ചാനലുകാര്‍ ഒരുക്കിയ നാടകത്തില്‍പെട്ട് ടീച്ചര്‍ക്ക് എന്റെ അടുത്തേയ്ക്ക് വരാന്‍ കഴിഞ്ഞില്ല. ആ ഉജ്ജ്വല മുഹൂര്‍ത്തം എനിക്ക് കാണാന്‍ കഴിഞ്ഞില്ല.” – വി.ആര്‍. സുധീഷ് (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 ഫെബ്രുവരി 5). തുടര്‍ന്ന് വായിക്കുക...

ഡോ. സുകുമാര്‍ അഴിക്കോടിനെതിരെ ‘സാംസ്‌കാരിക ഗൂഢാലോചന’ നടന്നിരുന്നുവോ? – ഭാഗം 2

അദൃശ്യശക്തികളുടെ ഇടപെടലുകള്‍ തെറ്റായിരുന്നു എന്ന് ധരിപ്പിക്കുവാന്‍ ടീച്ചര്‍ക്ക് ബാദ്ധ്യതയില്ലേ? അവസരവും കിട്ടിയിയില്ലേ? എന്നിട്ട് എങ്ങിനെയാണ് ഉപയോഗിച്ചത്? രണ്ടു സംഭവങ്ങള്‍ ടീച്ചര്‍ തന്നെ പറയുന്നുണ്ട്.  ”കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഞാനൊരു ഇന്റര്‍വ്യൂവിന് പോയി. ഇന്റര്‍വ്യു ബോര്‍ഡില്‍  ചെയര്‍മാന്‍ സ്ഥാനത്ത് ഇദ്ദേഹമായിരുന്നു. അടുത്ത് ഒന്നു രണ്ട് ബോര്‍ഡംഗങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ എന്നോടു ചോദ്യങ്ങള്‍ ചോദിച്ചു. ഇദ്ദേഹം മിണ്ടിയില്ല. ഞാനദ്ദേഹത്തെ രൂക്ഷമായിട്ടൊന്നു നോക്കി. ഇതായിരുന്നു ആദ്യ അവസരമെങ്കില്‍ ”രണ്ടാമത്തെ സന്ദര്‍ഭം പട്ടാമ്പികോളേജിലെ സംയുക്ത സെമിനാറില്‍ പങ്കെടുക്കുവാന്‍ അഴിക്കോട് മാഷ് ചെന്നപ്പോഴായിരുന്നു. ടീച്ചറുടെ തന്നെ വാക്കുകളില്‍ ”നിറഞ്ഞു കവിഞ്ഞ സദസ് പ്രസംഗം ആസ്വദിയ്ക്കുകയാണ് ഇതിനിടെ സാറാ ജോസഫ് എന്റെ ചെവിയില്‍ പറഞ്ഞു., വിലാസിനി ടീച്ചറേ…. വാക്കുകള്‍ക്ക് മുനയുണ്ടല്ലോ? പാശ്ചാത്യ സാഹിത്യ ദര്‍ശനമായിരുന്നു വിഷയമെങ്കിലും പ്രസംഗം പെട്ടെന്ന് വഴിമാറി. അദ്ദേഹം സംസാരിച്ചത് മുഴുവന്‍ സീതയുടെയും രാമന്റെയും കാര്യങ്ങള്‍. ”രാമന്‍ ചെയ്ത തെറ്റുകള്‍ക്കെല്ലാം, മാപ്പു കൊടുക്കുവാന്‍ സീതയ്ക്കു സാധിച്ചു. എന്ന് പറഞ്ഞ് ചിന്താവിഷ്ടയായ സീതയിലെ പ്രശസ്തമായ ശ്ലോകവും ചൊല്ലി.” തുടര്‍ന്ന് വായിക്കുക...

Wild Dreams…

I was dreaming, how it will be,
When there is a cloud of doubts,
When it causes a rain….!
A chilled, unwanted and destructive rain! തുടര്‍ന്ന് വായിക്കുക...

മുല്ലപ്പെരിയാറിനു ബദല്‍ ലൈഫ് ജാക്കറ്റ്

എന്താണ് ബ്രാഹ്മമുഹൂര്‍ത്തം…. ? അന്വേഷണങ്ങള്‍ വിപുലവും.  ഉത്തരങ്ങള്‍ ഹ്രസ്വവും അപൂര്‍ണ്ണവും. ഇവിടെ നിന്നും തുടങ്ങുന്നതാണ് ശരി എന്നു തോന്നുന്നു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രഭാതകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കണമെന്ന് പറയുന്ന തന്ത്രിക്കോ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കണം. അല്ലെങ്കില്‍ കര്‍മ്മാധികള്‍ ആരംഭിക്കണം എന്ന് ശഠിക്കുന്നു ആചാര്യന്മാര്‍ക്കോ പറഞ്ഞുതരുവാന്‍ കഴിഞ്ഞില്ല എപ്പോഴാണ് ഈ ബ്രാഹ്മമുഹൂര്‍ത്തം എന്ന്. തുടര്‍ന്ന് വായിക്കുക...

”മാമാങ്കം പലകുറി കൊണ്ടാടിയ മാന്ത്രിക കവിക്ക് 70ലും ബാല്യം”

സപ്തതി ആഘോഷത്തില്‍ നിന്ന്

സപ്തതി ആഘോഷത്തില്‍ നിന്ന്

എറണാകുളത്ത് തോഷിബാ ആനന്ദിന്റെ കമ്പനിയില്‍ വാട്ടര്‍ മീറ്ററിന്റെ സെയില്‍സ് ഓര്‍ഗനൈസറായി ജോലി നോക്കുന്ന സമയത്താണ് ‘ശിവശങ്കരന്‍ നായരു’ടെ ജീവിതത്തെ മാറ്റിമറിച്ച ആ കൂടിക്കാഴ്ച സംഭവിച്ചത്. ‘നീലക്കുയില്‍’ എന്ന സിനിമയുടെ നിര്‍മ്മാതാവ് ടി. കെ. പരീക്കൂട്ടിയും സന്തതസഹചാരിയായ സി രാമന്‍കുട്ടി നായരും എറണാകുളം വാര്‍ഫിലേക്ക് എന്തോ സാധനം വാങ്ങുവാന്‍ വന്നു. ”സിനിമയൊക്കെ എടുത്ത ആളല്ലേ ചാന്‍സ് വല്ലതും കിട്ടുമോ എന്ന ചോദ്യവുമായി ഒരു പരിചയപ്പെടല്‍. ഞാനല്ല പടം എടുക്കുന്നത് ഇദ്ദേഹത്തോട്  ചോദിക്കൂ എന്ന പറഞ്ഞ് രാമന്‍കുട്ടി നായരെ ചൂണ്ടിക്കാണിച്ചു. പേരു പറയൂ എന്നദ്ദേഹം. അപ്പൂപ്പന്‍ ഓമനിച്ച് വിളിച്ചിരുന്നതുകൊണ്ട് മനസ്സിന്റെ കുളിര്‍മ്മയില്‍ സൂക്ഷിച്ചിരുന്ന ചെല്ലപ്പേരു കൂട്ടി വെറുതെ പറഞ്ഞു. ”ബിച്ചു തിരുമല”. മുസ്ലീമാണല്ലേ എന്ന മറുചോദ്യവും. അങ്ങിനെ ശിവശങ്കരന്‍ നായര്‍ സിനിമയില്‍ പാട്ട് എഴുതുന്നതിന് മുന്‍പേ ‘ബിച്ചു തിരുമല’ എന്ന കവിയായി രൂപാന്തരം പ്രാപിച്ചു. തുടര്‍ന്ന് വായിക്കുക...

തോരാത്ത മഴയിലൂടെ!

By ഡോ. പള്ളിപ്പുറം മുരളി
എഴുത്ത് എന്നത് സാമൂഹിക ഇടപെടലാണ്. അനുഭവങ്ങളുടെയും ആര്‍ജിതസംസ്‌കാരത്തിന്റെയും പിന്‍ബലത്തില്‍ നടത്തുന്ന ഇത്തരം വിനിമയങ്ങളാണ് സാസ്‌കാരിക മേഖലയെ മുന്നോട്ടു നയിക്കുന്നത്. ഏത് ബ്രഹ്ദാഖ്യാനങ്ങള്‍ക്കും മേലെ ചെറിയ ചെറിയ സംവാദങ്ങള്‍ ഉയര്‍ന്നു വരുന്നതും നിരന്തരമായി ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ആശയങ്ങളിലൂടെയാണ്. ഞാന്‍ ജീവിച്ചുകൊണ്ടിരിക്കുന്നു; അതിനാല്‍ ഞാന്‍ ചിന്തിക്കുന്നു എന്ന ‘ദെക്കാര്‍ത്തിയന്‍’ വചനം ശ്രദ്ധേയമാണ്. ചിന്തിക്കുന്നതിനാലാണ് നാം ജീവിക്കുന്നത്. ചിന്ത എന്നത് ഭൗതികവും ആന്തരികവുമായ അവസ്ഥയാണ്. കേവലയാഥാര്‍ത്ഥ്യത്തെ അവതരിപ്പിക്കുകയല്ല, സവിശേഷമാനുഷികാവസ്ഥകളെ പ്രത്യക തരത്തില്‍ കൂട്ടിയിണക്കാന്‍ ശ്രമിക്കുകയാണ് അത് ചെയ്യുന്നത്. ടി.ജി. വിജയകുമാറിന്റെ ‘മഴ പെയ്തു തോരുമ്പോള്‍’ എന്ന രചന നിര്‍വഹിക്കുന്ന ദൗത്യം അതാണ്. തുടര്‍ന്ന് വായിക്കുക...