ജെംസ് ഓഫ് കേരള – ശക്തന്‍

സുരാസു മെമ്മോറിയല്‍ കല്ച്ചരല്‍ അസോസിയേഷന്‍ നല്‍കി വരുന്ന സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ “ജെംസ് ഓഫ് കേരള – ശക്തന്‍” അവാര്‍ഡ്‌ “മഴ പെയ്തു തോരുമ്പോള്‍” എന്ന കൃതിയുടെ രചയിതാവ് ടീജീ വിജയകുമാറിന് ത്രിശൂര്‍ സംഗീത നാടക അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് ശ്രീ അബ്ദുല്‍ സമദ് സമദാനി എം പി, ദൂരദര്‍ശന്‍ ത്രിശൂര്‍ കേന്ദ്രം ഡയറക്ടര്‍ കെ സി തോമസ്‌ എന്നിവര്‍ ചേര്‍ന്ന് നല്‍കുന്നു.
 തുടര്‍ന്ന് വായിക്കുക...

ചൈനീസ് വന്‍മതില്‍ മുതല്‍ ഷാങ്ഹായ് വരെ

ചൈന എന്നു കേള്‍ക്കുമ്പോള്‍ ഒരു ഭാരതീയന് സമ്മിശ്ര വികാരമാണുണ്ടാവുക. സൗഹൃദത്തിന്റേയും, ആശങ്കയുടേയും, അത്ഭുതങ്ങളുടേയും ചിന്തകള്‍ക്കു പുറമെ മഹാനായ മാവോ.സെ. തൂങ് കാട്ടിക്കൊടുത്ത ഒരുമയുടേയും,  വികസനത്തിന്റേയും, ഔന്നത്യങ്ങളിലേയ്ക്ക് അനുസ്യൂതം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ രാജ്യത്തെ മുന്നില്‍ സങ്കല്‍പ്പിക്കുവാന്‍  കഴിയുന്നു. എണ്‍പതുകളില്‍ ലോകത്താകമാനം കമ്മ്യൂണിസ്റ്റു ചിന്തകള്‍ക്കു നേരെയുണ്ടായ കടുത്ത ആക്രമണങ്ങളെ ചെറുക്കുവാന്‍ കഴിഞ്ഞത് ഭൂവിസ്തൃതിയിലും, ജനസംഖ്യയിലും ഇപ്പോഴും എളിമയോടെ പിന്നില്‍ നില്‍ക്കുന്ന ക്യൂബയും ഇവ രണ്ടിലും മുമ്പില്‍ നില്‍ക്കുന്ന  ചൈനയു മായിരുന്നു. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളുടേയും അവരുടെ ജനതയുടേയും ശക്തിയും, ദൗര്‍ബല്യവും, ചിന്തയും, സഞ്ചാരപഥവുമൊക്കെ അറിയുക ഒരു ശരാശരി മനുഷ്യന്റെ ഉല്‍ഘടമായ അഭിവാഞ്ചയായിരിക്കും. തുടര്‍ന്ന് വായിക്കുക...

മധുരം….. തീക്ഷ്ണം

By ഡോ. പി.സരസ്വതി
ചിരിപ്പിയ്ക്കുവാന്‍ കഴിയുന്നതിലും ശ്രമകരമാണ് പുഞ്ചിരിപ്പിയ്ക്കുവാന്‍. ചിരിയ്ക്കുക നീര്‍പ്പോളപ്പോലെയാണ്. അങ്ങോട്ട് അപ്രത്യക്ഷമാകും. പുഞ്ചിരിയോ? അതങ്ങനെ വളര്‍ന്ന് വളര്‍ന്ന് മുഖമാകെ പടര്‍ന്ന് കണ്ണിലൊളിച്ച് കാണുന്നവരെ സന്തോഷത്തിന്റെ നിലാവില്‍ കുളിപ്പിയ്ക്കും. ‘മഴ പെയ്തു തീരുമ്പോള്‍’ എന്ന ടി.ജി. വിജയകുമാറിന്റെ പുസ്തകം വായിച്ചാല്‍ മനസ്സില്‍ മൊട്ടിടുന്നത് തണുത്ത പുഞ്ചിരിയാണ് മഴയുടെ കുളിര്‍മ്മപോലെ. ഇരുപത്തേഴ് ലേഖനങ്ങളുടെ സമാഹാരമാണ് ‘മഴപെയ്തു തീരുമ്പോള്‍’. ലേഖനമെന്നല്ല സത്യത്തില്‍ ഈ സൃഷ്ടിയ്ക്ക് പേരിടേണ്ടത്. മനസ്സും മനസ്സും സംവേദിക്കുക എന്നതാണ് പറ്റിയ പേര്. സാധാരണ ഉപന്യാസ രചയിതാക്കള്‍ക്ക് ഒരു മേലങ്കിയുണ്ട്. ഗൗരവത്തിന്റെയും വിരസതയുടേയും. പ്രോസ്- പ്രൊസൈക’ ആണെന്നല്ലേ പറയാറ്. പക്ഷേ വിജയകുമാറിന് അത്തരമൊരു ആവരണമില്ല. പുസ്തകത്തിന്റെ പുറകില്‍ അദ്ദേഹത്തിന്റെ ഒരു ചിത്രമുണ്ട്. വിടര്‍ന്ന ചിരി. അതുകണ്ട് നമ്മളും ചിരിയ്ക്കും. വിജയകുമാറിന്റെ ലേഖനത്തിലൊളിച്ചിരിയ്ക്കുന്നതും കണ്ണുകള്‍ ഒന്നിറുക്കിപ്പിടിച്ചുള്ള മുഖഭാവം തന്നെ . ഞാനെല്ലാം കണ്ടു; അറിഞ്ഞു. നിങ്ങള്‍കണ്ടോ എന്ന ഭാവം. തുടര്‍ന്ന് വായിക്കുക...

അവാര്‍ഡുകള്‍ ‘കരുവാടുകള്‍’

മദ്ധ്യതിരുവിതാംകൂറില്‍ വര്‍ഷങ്ങളായി ഒരു സാഹിത്യകൂട്ടായ്മ നടക്കുന്നു. അടുത്ത കാലത്താണ് അതില്‍ ചുരുക്കമായെങ്കിലും പങ്കെടുക്കുവാനും ആ കൂട്ടായ്മയുടെ മധുരോതാരമായ അനുഭവങ്ങള്‍ നുണയുവാനും കഴിഞ്ഞത്. ‘കാവ്യവേദി’ എന്നാണതിന്റെ പേര്. തുടര്‍ന്ന് വായിക്കുക...

ടോട്ടല്‍ ഫോര്‍ യു സിന്ദ്രോം

ഭാരതം വളരുകയാണ്. കേരളവും. ഭാരതത്തിന്‍റെ വള൪ച്ചയ്ക്ക് ‘ഒരു മുഴം’ മുന്പെയാണ് കേരളമെപ്പോഴും. ഒരു പക്ഷെ പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പം സഞ്ചരിക്കുവാന്‍… തുടര്‍ന്ന് വായിക്കുക...

കലാപഭൂമികളിലൂടെ

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിലായിരുന്നൂ ആ സംഭവം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ബംഗ്ലാദേശിന്‍റെ തലസ്ഥാനമായ ഥാഖയിലെത്തിയതായിരുന്നു ഞാന്‍. ജനറല്‍ മുഹമ്മദ്‌ എ൪ഷാദ് എന്ന സൈനിക തലവന്‍റെ ഏകാദ്ധിപദ്ധൃ ഭരണത്തിന്‍ കീഴില്‍ ഞെരിഞ്ഞമര്‍ന്ന രാജ്യത്തെ ജനങ്ങളുടെ…
തുടര്‍ന്ന് വായിക്കുക 
 തുടര്‍ന്ന് വായിക്കുക...