തോരാത്ത മഴയിലൂടെ!

By ഡോ. പള്ളിപ്പുറം മുരളി എഴുത്ത് എന്നത് സാമൂഹിക ഇടപെടലാണ്. അനുഭവങ്ങളുടെയും ആര്‍ജിതസംസ്‌കാരത്തിന്റെയും പിന്‍ബലത്തില്‍ നടത്തുന്ന ഇത്തരം വിനിമയങ്ങളാണ് സാസ്‌കാരിക മേഖലയെ മുന്നോട്ടു നയിക്കുന്നത്. ഏത് ബ്രഹ്ദാഖ്യാനങ്ങള്‍ക്കും മേലെ ചെറിയ ചെറിയ സംവാദങ്ങള്‍ ഉയര്‍ന്നു വരുന്നതും നിരന്തരമായി ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ആശയങ്ങളിലൂടെയാണ്. ഞാന്‍ ജീവിച്ചുകൊണ്ടിരിക്കുന്നു; അതിനാല്‍ ഞാന്‍ ചിന്തിക്കുന്നു എന്ന ‘ദെക്കാര്‍ത്തിയന്‍’ വചനം ശ്രദ്ധേയമാണ്. ചിന്തിക്കുന്നതിനാലാണ് നാം ജീവിക്കുന്നത്. ചിന്ത എന്നത് ഭൗതികവും ആന്തരികവുമായ അവസ്ഥയാണ്. കേവലയാഥാര്‍ത്ഥ്യത്തെ അവതരിപ്പിക്കുകയല്ല, സവിശേഷമാനുഷികാവസ്ഥകളെ പ്രത്യക തരത്തില്‍ കൂട്ടിയിണക്കാന്‍ ശ്രമിക്കുകയാണ് അത് […]

മധുരം….. തീക്ഷ്ണം

By ഡോ. പി.സരസ്വതി ചിരിപ്പിയ്ക്കുവാന്‍ കഴിയുന്നതിലും ശ്രമകരമാണ് പുഞ്ചിരിപ്പിയ്ക്കുവാന്‍. ചിരിയ്ക്കുക നീര്‍പ്പോളപ്പോലെയാണ്. അങ്ങോട്ട് അപ്രത്യക്ഷമാകും. പുഞ്ചിരിയോ? അതങ്ങനെ വളര്‍ന്ന് വളര്‍ന്ന് മുഖമാകെ പടര്‍ന്ന് കണ്ണിലൊളിച്ച് കാണുന്നവരെ സന്തോഷത്തിന്റെ നിലാവില്‍ കുളിപ്പിയ്ക്കും. ‘മഴ പെയ്തു തീരുമ്പോള്‍’ എന്ന ടി.ജി. വിജയകുമാറിന്റെ പുസ്തകം വായിച്ചാല്‍ മനസ്സില്‍ മൊട്ടിടുന്നത് തണുത്ത പുഞ്ചിരിയാണ് മഴയുടെ കുളിര്‍മ്മപോലെ. ഇരുപത്തേഴ് ലേഖനങ്ങളുടെ സമാഹാരമാണ് ‘മഴപെയ്തു തീരുമ്പോള്‍’. ലേഖനമെന്നല്ല സത്യത്തില്‍ ഈ സൃഷ്ടിയ്ക്ക് പേരിടേണ്ടത്. മനസ്സും മനസ്സും സംവേദിക്കുക എന്നതാണ് പറ്റിയ പേര്. സാധാരണ ഉപന്യാസ രചയിതാക്കള്‍ക്ക് ഒരു […]