ഹിമാലയന്‍ എഗ്ഗ് ബുര്‍ജി

ക്രിക്കറ്റ്‌ കളി കഴിഞ്ഞ്‌ ഓടിക്കിതച്ചുവന്ന ഉണ്ണി ഒന്നു വിശ്രമിച്ചു. പരവേശം മാറ്റുവാനായി ഒരു മൊന്ത വെള്ളം എടുത്ത്‌ ഒറ്റ നില്‍പ്പില്‍ കണ്‌ഠനാളത്തിലേയ്‌ക്ക്‌ കമഴ്‌ത്തി. വിശപ്പടക്കുവാനുള്ള ത്വരയോടെ അടുക്കളയിലേയ്‌ക്ക്‌ പാഞ്ഞു. ആകെ ഒന്നു പരതിനോക്കി. ചോറ്‌ റെഡി. അമ്മയുടെ ഒരു സ്ഥിരം വിഭവമായ പരിപ്പുകറി കണ്ടു. അമ്മ അതിന്‌ പേരിട്ടിരിയ്‌ക്കുന്നത്‌ `ദാല്‍ മക്കനി’ എന്നാണ്‌. മിസ്സിസ്‌ മേനോന്‍ അറിയപ്പെടുന്ന പാചകവിദഗ്‌ദയാണ്‌. എത്രയെത്ര പുരസ്‌കാരങ്ങളാണ്‌ ആ വകയില്‍ ഷോകേസില്‍ നിറഞ്ഞിരിക്കുന്നത്‌. ഇന്നും അമ്മ ലയണ്‍സ്‌ ക്ലബിന്റെ പാചകമത്സരത്തില്‍ പങ്കെടുക്കുവാന്‍ പോയിരിക്കുന്നു. […]

ഫേസ്‌ബുക്കും മിഡില്‍ഫിംഗര്‍ സലൂട്ടും പിന്നെ ഞാനും…..

എണ്‍പത്‌ കഴിഞ്ഞ ആളാണ്‌ അമ്മ. കഴിഞ്ഞ അന്‍പതു കൊല്ലമായി ആവുന്നത്ര രീതിയിലൊക്കെ പരിശ്രമിച്ചിട്ടും അമ്മയുടെ മനസ്സ്‌ മാറ്റിയെടുക്കുവാന്‍ കഴിഞ്ഞില്ല. ഫലം ഇപ്പോഴും ശാസനകളും ഉപദേശങ്ങളും പിന്നാലെയുണ്ട്‌. “സമയം അത്ര നന്നല്ല കൂട്ട്യേ.., വെറുതേ ശത്രുക്കളെ ഉണ്ടാക്കരുത്‌ കേട്ടോ….” എഴുത്ത്‌ തുടങ്ങിയപ്പോള്‍ മുതല്‍ ഉപദേശങ്ങളും തുടങ്ങി. ഇതിനിടയില്‍ സംഭവിക്കേണ്ടത്‌ സംഭവിക്കാതിരിയ്‌ക്കുമോ? ദുര്‍ബുദ്ധിയെന്നോണം ഒരു എസ്‌. എം. എസ്‌ അടുത്ത സുഹൃത്തുക്കള്‍ക്കൊക്കെ അയച്ചു പോയി. മനസ്സിന്റെ ഒരു തരം വിക്ഷോഭ പ്രകടനം എന്ന്‌ കരുതിയാല്‍ മതി. “മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാല്‍ […]