ഭ്രാന്ത് ..!

അയലത്ത് കുഞ്ഞമ്മിണിയ്ക്ക് ഭ്രാന്ത് ..! മത്തായിക്കിട്ടൊന്നു, കൊടുത്തു താലിയും പൊട്ടിച്ചെറിഞ്ഞു.. മത്തായിയും കുട്ടികളും സ്വര്‍ണത്താലി തേടി പുല്ലുകള്‍ക്കിടയില്‍, റോഡില്‍, പുരയിടമാകെ തിരഞ്ഞു.. കുഞ്ഞമ്മിണി ആര്‍ത്തു ചിരിച്ചു.പാവം കുഞ്ഞാത്തോല്‍, കിഴക്കേതിലെ മുത്തശി…!! തടി വെട്ടുകാരന്‍ കുഞ്ഞാപ്പ .., എല്ലാരും പേ പിടിച്ച കുഞ്ഞമ്മിണിക്കരികെ. “അവനിട്ടൊന്ന് കൊടുക്കാന്‍  വേറൊരു മാര്‍ഗം കണ്ടില്ല കുഞാപ്പേ ..” അവള്‍ ആര്‍ത്തു ചിരിച്ചു. പിന്നെ ബ്ലൌസിനുള്ളില്‍ നിന്ന് താലിയും പുറത്തെടുത്തു!!!  

ഒരു മഴയായി പെയ്യാന്‍…

ഒരു മഴയായി പെയ്യാന്‍… ആദ്യം കടലില്‍ ചാടണം, ആഴങ്ങളില്‍ മുത്തമിട്ടിണചേര്‍ന്നു- പൊള്ളി നീരാവിയായി ഉയരണം പിന്നെ മേഘങ്ങളെ ചുംബിച്ച് അവരില്‍ ലയിച്ച്‌ പൂര്‍വ്വാംബര- ത്തിലേയ്ക്ക് പറന്നു പറന്നു വരണം. ഈറനില്‍ കുതിര്‍ന്നോരാ സൗന്ദര്യം കണ്ടു കാമോദ്ധീപനാകും സഹ്യന്‍ തടഞ്ഞു നിർത്തി പേടിപ്പിക്കുമ്പോള്‍. താനേ കരഞ്ഞൊഴുകുന്ന കണ്ണീരും ഉരുകിയൊലിക്കുന്ന ദേഹിയും മഴയായി പെയ്ത് ഭൂമിയെ പുണരും

ഒരു കവിതാ വധം

കവിതയെന്നാല്‍ ചൊല്ലുവാനാകേണം ചൊല്ലുവാനൊരീണം വേണം കേള്‍ക്കുവാനിമ്പമുള്ളോരു താളവും വീണ്ടും ചൊല്ലുവാന്‍ കെല്പു കാട്ടുന്ന രൂപവും നൂറു നൂറു താളുകള്‍ കാച്ചിക്കുറുക്കിയ വരികള്‍ ആശയങ്ങളവയരങ്ങില്‍, ഹൃത്തില്‍ നുരഞ്ഞു പൊന്തേണം, അഗ്നിസ്പുലിംഗങ്ങളായി അറിവിന്‍ വെള്ളിനക്ഷത്രങ്ങളായി തെളിഞ്ഞു കത്തേണം എങ്കിലവയ്‌ക്കെല്ലാം പേരുകള്‍ കവിതയെന്നാകേണം പറയുന്നതെല്ലാം കവിതായാകുന്നതെങ്ങിനെ മൂളുന്നതെല്ലാം പാട്ടാകുന്നതെങ്ങിനെ തേങ്ങലുകളെല്ലാം വ്യഥകളാകുന്നതെങ്ങിനെ ആശയങ്ങളെല്ലാം കവിതകളാകുന്നതെങ്ങിനെ നടന്നാല്‍ അതിനോട്ടമെന്ന് പറയുവതെങ്ങിനെ ഗദ്യവും പദ്യവുമെല്ലാമോരോ ജന്മമല്ലേ? കവിതയെന്നാലതില്‍ കവിത വേണ്ടേ നാട്ടാരേ…! കവിതയെന്ന സത്യവും കടം കഥയെന്ന പ്രശ്‌നവും കവിതയെന്നു പേരും, പറയുവാന്‍ മാത്രം […]

Wild Dreams…

I was dreaming, how it will be, When there is a cloud of doubts, When it causes a rain….! A chilled, unwanted and destructive rain! The goddess of land was crying and cursing, as she lost her dear and near, as it hurt her while the winds took away all the veins from her body. […]