ഒരു കവിതാ വധം
സെക്ഷന്‍: കവിത
കവിതയെന്നാല്‍ ചൊല്ലുവാനാകേണം
ചൊല്ലുവാനൊരീണം വേണം
കേള്‍ക്കുവാനിമ്പമുള്ളോരു താളവും
വീണ്ടും ചൊല്ലുവാന്‍ കെല്പു കാട്ടുന്ന രൂപവും
നൂറു നൂറു താളുകള്‍ കാച്ചിക്കുറുക്കിയ വരികള്‍
ആശയങ്ങളവയരങ്ങില്‍, ഹൃത്തില്‍
നുരഞ്ഞു പൊന്തേണം, അഗ്നിസ്പുലിംഗങ്ങളായി
അറിവിന്‍ വെള്ളിനക്ഷത്രങ്ങളായി തെളിഞ്ഞു കത്തേണം
എങ്കിലവയ്‌ക്കെല്ലാം പേരുകള്‍ കവിതയെന്നാകേണം
പറയുന്നതെല്ലാം കവിതായാകുന്നതെങ്ങിനെ
മൂളുന്നതെല്ലാം പാട്ടാകുന്നതെങ്ങിനെ
തേങ്ങലുകളെല്ലാം വ്യഥകളാകുന്നതെങ്ങിനെ
ആശയങ്ങളെല്ലാം കവിതകളാകുന്നതെങ്ങിനെ
നടന്നാല്‍ അതിനോട്ടമെന്ന് പറയുവതെങ്ങിനെ
ഗദ്യവും പദ്യവുമെല്ലാമോരോ ജന്മമല്ലേ?
കവിതയെന്നാലതില്‍ കവിത വേണ്ടേ നാട്ടാരേ…!
കവിതയെന്ന സത്യവും കടം കഥയെന്ന പ്രശ്‌നവും
കവിതയെന്നു പേരും, പറയുവാന്‍ മാത്രം വരികളും
കവിതയുടെ പേരില്‍, ആശകളുടെ പുഷ്പക തേരില്‍
കവിതയെ കൊല്ലുന്ന കവിതകളുടെ മഹാപ്രവാഹം…!
കിളികള്‍ പോലും കവികളായി മാറുന്ന പൂന്തുകില്‍ ദേശത്തെ
നിഴലാല്‍ മറയ്ക്കുന്ന മേഘങ്ങളേ; വഴിമാറുമോ
നിങ്ങളീ പൗര്‍ണ്ണമി രാവിലെങ്കിലും, നമിയ്ക്കട്ടെ
ഹൃത്തിലെ ബാക്കി നന്മയാലീ പുതുയുഗ കവിതകളെ…!
March 2nd, 2013 at 2:20 pm
കിളികള്‍ പോലും കവികളായി മാറുന്ന പൂന്തുകില്‍ ദേശത്തെ
നിഴലാല്‍ മറയ്ക്കുന്ന മേഘങ്ങളേ; വഴിമാറുമോ
നിങ്ങളീ പൗര്‍ണ്ണമി രാവിലെങ്കിലും, നമിയ്ക്കട്ടെ
ഹൃത്തിലെ ബാക്കി നന്മയാലീ പുതുയുഗ കവിതകളെ…!
great sir …..May God Bless You……!!
March 4th, 2013 at 3:19 pm
വായനക്ക് നന്ദി..
പ്രഭ ശിവപ്രസാദ്…:)
March 17th, 2013 at 9:45 pm
ഗദ്യവും പദ്യവുമെല്ലാമോരോ ജന്മമല്ലേ?
കവിതയെന്നാലതില്‍ കവിത വേണ്ടേ നാട്ടാരേ…!
July 11th, 2014 at 10:33 am
അതു കലക്കി മാഷേ…:)