ഭ്രാന്ത് ..!

അയലത്ത് കുഞ്ഞമ്മിണിയ്ക്ക് ഭ്രാന്ത് ..! മത്തായിക്കിട്ടൊന്നു, കൊടുത്തു താലിയും പൊട്ടിച്ചെറിഞ്ഞു.. മത്തായിയും കുട്ടികളും സ്വര്‍ണത്താലി തേടി പുല്ലുകള്‍ക്കിടയില്‍, റോഡില്‍, പുരയിടമാകെ തിരഞ്ഞു.. കുഞ്ഞമ്മിണി ആര്‍ത്തു ചിരിച്ചു.പാവം കുഞ്ഞാത്തോല്‍, കിഴക്കേതിലെ മുത്തശി…!! തടി വെട്ടുകാരന്‍ കുഞ്ഞാപ്പ .., എല്ലാരും പേ പിടിച്ച കുഞ്ഞമ്മിണിക്കരികെ. “അവനിട്ടൊന്ന് കൊടുക്കാന്‍  വേറൊരു മാര്‍ഗം കണ്ടില്ല കുഞാപ്പേ ..” അവള്‍ ആര്‍ത്തു ചിരിച്ചു. പിന്നെ ബ്ലൌസിനുള്ളില്‍ നിന്ന് താലിയും പുറത്തെടുത്തു!!!  

ഒരു മഴയായി പെയ്യാന്‍…

ഒരു മഴയായി പെയ്യാന്‍… ആദ്യം കടലില്‍ ചാടണം, ആഴങ്ങളില്‍ മുത്തമിട്ടിണചേര്‍ന്നു- പൊള്ളി നീരാവിയായി ഉയരണം പിന്നെ മേഘങ്ങളെ ചുംബിച്ച് അവരില്‍ ലയിച്ച്‌ പൂര്‍വ്വാംബര- ത്തിലേയ്ക്ക് പറന്നു പറന്നു വരണം. ഈറനില്‍ കുതിര്‍ന്നോരാ സൗന്ദര്യം കണ്ടു കാമോദ്ധീപനാകും സഹ്യന്‍ തടഞ്ഞു നിർത്തി പേടിപ്പിക്കുമ്പോള്‍. താനേ കരഞ്ഞൊഴുകുന്ന കണ്ണീരും ഉരുകിയൊലിക്കുന്ന ദേഹിയും മഴയായി പെയ്ത് ഭൂമിയെ പുണരും

കുഞ്ചിയമ്മയുടെ സ്വര്‍ഗാരോഹണം, ഒരു ബാല പാഠം..!

കുഞ്ചിയമ്മയുടെ മരണം കേട്ടവര്‍ക്കൊക്കെ ദു:ഖകരം തന്നെ ആയിരുന്നൂ. ജീവിതകാലം മുഴുവനും നല്ലത് മാത്രം ചിന്തിച്ച് നല്ലത് മാത്രം പ്രവര്‍ത്തിച്ച് , നന്മകള്‍ മാത്രം വിതറി ജീവിച്ച കുഞ്ചിയമ്മയ്ക്ക് മൂന്നു തലമുറയെ സ്നേഹിക്കാനും സേവിക്കാനും അവരുടെ സ്നേഹം നുകരാനും സാധിച്ചു. പുണ്യം ചെയ്ത ജന്മം! കേട്ടവര്‍ കേട്ടവര്‍ മന്ത്രിച്ചു. സാധാരണ ഒരു ദുഖാചരണം ആയിരുന്നില്ല ആ ഗ്രാമത്തില്‍. അറിഞ്ഞവര്‍ ഒക്കെ തൊഴിലും തിരക്കും മാറ്റിവെച്ച് അങ്ങോട്ടേക്കു പാഞ്ഞു. കുഞ്ചിയമ്മയുടെ അഞ്ചു മക്കളും അവരുടെ പുത്രപൌത്രാദികളുമൊക്കെ സ്ഥലത്തെത്തി. വന്നവര്‍ വന്നവര്‍ […]