ഉറക്കത്തിലും ഉണര്‍ന്നിരിക്കുന്ന സിംഹം. ദേശീയ പാതയില്‍..!!!

ആ ആക്രോശം കേട്ട് ഞങ്ങള്‍ ഞെട്ടി. അതൊരു സിംഹഗര്‍ജനം  തന്നെ ആയിരുന്നൂ. ” വിജയകുമാറേ.., ഭരണവര്‍ഗത്തിനു ചൂട്ടുപിടിക്കുന്ന വര്‍ത്തമാനം പറയരുത്. എന്തറിഞ്ഞിട്ടാണ്​ 100 മീറ്റര്‍ വീതിയില്‍ വേണം കേരളത്തില്‍ ദേശീയ പാത നിര്‍മ്മിക്കേണ്ടത് എന്ന് പറയുന്നത്?

അകം പുറം – അനുഭവങ്ങള്‍ പങ്കു വെച്ച്….! – ഭാഗം 2

കഷണ്ടിപുരാണം…!!

വിവാഹം കഴിഞ്ഞു ഏഴാം നാളില്‍ തന്നെ ഭാര്യാ സമേതനായി  ധാക്കയില്‍ തിരിച്ചെത്തി രണ്ടുദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അവിടുത്തെ സത്ക്കാരങ്ങള്‍. സത്കാരങ്ങല്‍ക്കെല്ലാം ഒടുവില്‍ ക്ഷീണം കൊണ്ടും സന്തോഷം കൊണ്ടും തളര്‍ന്നുറങ്ങിയ എന്നെ ചായയുമായി വിളിച്ചുണര്‍ത്തിയത്ത് കലാം എന്ന കുക്ക് ആണ്. ഭാര്യയ്ക്ക് വിളിച്ചുണര്‍ത്താന്‍ മടിയോ അതോ പേടിയോ..?, ആ ദൌത്യം അവള്‍ കലാമിനെ ഏല്പിച്ചതാണോ അതോ കലാം തന്റെ അവകാശം വിട്ടുകൊടുക്കഞ്ഞതാണോ എന്നറിയില്ല. കലാം എല്ലാ കാര്യത്തിലും കൃത്യ നിഷ്ഠയുള്ള ജോലിക്കാരനാണ് ഞാന്‍ തല ഒന്ന് തിരിച്ചാല്‍ അവനറിയാം എന്താണ് […]

മഴ പെയ്തു തോരുമ്പോള്‍: ക്ഷത്രീയ ക്ഷേമ സഭാ രജത ജൂബിലി അവാര്‍ഡ്‌

പി. എന്‍. സി. മേനോനോട് ഒരു ചോദ്യം! ഗുരുവായൂരപ്പന് തുലാഭാരം വളന്തക്കാട് ദ്വീപോ?

എറണാകുളത്ത് ദേശീയപാതയില്‍ വൈറ്റില ജങ്ങ്ഷനില്‍ നിന്ന് തെക്കോട്ട്‌ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍  മരട്‌ പഞ്ചായത്ത് എന്ന ബോര്‍ഡ്‌ കാണാം. പലരോടും തിരക്കിയാണ് വളന്തയാട് പോകുന്നതിനുള്ള വഴി കണ്ടു പിടിച്ചത്. ദേശീയ പാതയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞു ഏകദേശം 250 മീറ്റര്‍ സഞ്ചരിച്ചാല്‍ ഒരു ചെറിയ വാഹനത്തിനു പോകാന്‍ പറ്റുന്ന തരത്തില്‍ തീര്‍ത്തും ഇടുങ്ങിയ പാത കാണാം. പാതയവസാനിക്കുന്നിടത്ത് ചെറിയ വീടുകള്‍ മാത്രം. ഒരു ചൂണ്ടിക്കാട്ടിയ വുട്ടുമുട്ടത്തുകൂടി മറ്റൊരു വീടിന്റെ കക്കൂസ് സ്ലാബിന്റെ മുകളില്‍ക്കൂടി നടന്ന്‌ രണ്ടടിയോളം വീതിയുള്ള […]

പ്രണയവും തീവ്രവാദവും…

ചൈനക്കാര്‍ ഭൂരിഭാഗവും ബുദ്ധമതവിശ്വാസികളാണെങ്കിലും അവര്‍ ബുദ്ധക്ഷേത്രങ്ങളില്‍ പോകുകയോ, ആരാധന നടത്തുകയോ ചെയ്യാറില്ലത്രേ. വിശാലമായ ബുദ്ധമത ക്ഷേത്രങ്ങളത്രയും  ടൂറിസ്റ്റ് സങ്കേതങ്ങളാണ്. ചൈനക്കാര്‍ നാളെകളെക്കുറിച്ച് ചിന്തിക്കാറില്ല. ‘ഇന്നു’കളെ  വാരിപ്പുണരുകയും ആസ്വദ്യകരമാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അടുത്തയിടെ നടത്തിയ ചൈനാ സന്ദര്‍ശനിത്തിടയില്‍ ചൈനീസ് സുഹൃത്ത്‌ പറഞ്ഞ വാചകങ്ങളാണ്. എങ്കില്‍ പോലും മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്നു. അവരുടെ ജാതി പറയാതെ തന്നെ ‘ന്യൂനപക്ഷങ്ങള്‍’ എന്ന പരാമര്‍ശിക്കപ്പെടുന്നവരുടെതായ ആചാര മര്യാദകളോടെയുള്ള ഭക്ഷണശാലകളും വിനോദകേന്ദ്രങ്ങളും അവര്‍ കാത്തുസൂക്ഷിക്കുന്നു. ചൈനയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശമായ ‘ഉറുംഖി’യില്‍ […]

വിനോദസഞ്ചാരവും അല്‍പ്പം ചരിത്രവും

എന്തും വില്ക്കാമെന്നും ലാഭമുണ്ടാക്കാമെന്നും തെളിയിക്കപ്പെട്ട ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. രണ്ടോ മൂന്നോ ദശാബ്ദങ്ങള്‍ക്ക് മുന്‍പുവരെയും പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചുതന്നിരുന്ന ശുദ്ധജലം കുപ്പിയിലാക്കി വില്ക്കാമെന്നും അതിന് പാലിനെക്കാളും വിലയുണ്ടാകുമെന്നും കുറഞ്ഞപക്ഷം കേരളീയരെങ്കിലും കരുതിയിരുന്നു എന്ന് തോന്നുന്നില്ല. അതുകൊണ്ടായിരിക്കുമല്ലോ, മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മിയ്ക്കുവാനും കേരളത്തിന്റെ ജലസമൃദ്ധി യഥേഷ്ടം ഉപയോഗിക്കുവാന്‍ തമിഴ്‌നാടിനെ അനുവദിയ്ക്കുന്ന ഒരു കരാറില്‍ ഒപ്പിട്ടുകൊടുക്കുവാനും നമ്മുടെപൂര്‍വ്വിക ഭരണാധികാരികളെപ്പോലും പ്രേരിപ്പിച്ചത്. ചരിത്രാതീതകാലം മുതല്‍ മനുഷ്യരേയും മൃഗങ്ങളേയും  ദ്രവ്യങ്ങളെയും ഒക്കെ വിറ്റു കാശാക്കിയിരുന്ന നമുക്ക് നമ്മുടെ പ്രകൃതിയുടെ ഈ കമനീയ […]