ഒരു മഴയായി പെയ്യാന്‍…

ഒരു മഴയായി പെയ്യാന്‍…
ആദ്യം കടലില്‍ ചാടണം,
ആഴങ്ങളില്‍ മുത്തമിട്ടിണചേര്‍ന്നു-
പൊള്ളി നീരാവിയായി ഉയരണം

പിന്നെ മേഘങ്ങളെ ചുംബിച്ച്
അവരില്‍ ലയിച്ച്‌ പൂര്‍വ്വാംബര-
ത്തിലേയ്ക്ക് പറന്നു പറന്നു വരണം.

ഈറനില്‍ കുതിര്‍ന്നോരാ സൗന്ദര്യം
കണ്ടു കാമോദ്ധീപനാകും സഹ്യന്‍
തടഞ്ഞു നിർത്തി പേടിപ്പിക്കുമ്പോള്‍.

താനേ കരഞ്ഞൊഴുകുന്ന കണ്ണീരും
ഉരുകിയൊലിക്കുന്ന ദേഹിയും
മഴയായി പെയ്ത് ഭൂമിയെ പുണരും

Leave a Reply