ഭ്രാന്ത് ..!
സെക്ഷന്‍: കവിത
അയലത്ത് കുഞ്ഞമ്മിണിയ്ക്ക്
ഭ്രാന്ത് ..!
മത്തായിക്കിട്ടൊന്നു, കൊടുത്തു
മത്തായിക്കിട്ടൊന്നു, കൊടുത്തു
താലിയും പൊട്ടിച്ചെറിഞ്ഞു..
മത്തായിയും കുട്ടികളും സ്വര്‍ണത്താലി
മത്തായിയും കുട്ടികളും സ്വര്‍ണത്താലി
തേടി പുല്ലുകള്‍ക്കിടയില്‍, റോഡില്‍,
പുരയിടമാകെ തിരഞ്ഞു..
കുഞ്ഞമ്മിണി ആര്‍ത്തു ചിരിച്ചു.പാവം കുഞ്ഞാത്തോല്‍,
കിഴക്കേതിലെ മുത്തശി…!!
തടി വെട്ടുകാരന്‍ കുഞ്ഞാപ്പ ..,
തടി വെട്ടുകാരന്‍ കുഞ്ഞാപ്പ ..,
എല്ലാരും പേ പിടിച്ച
കുഞ്ഞമ്മിണിക്കരികെ.
“അവനിട്ടൊന്ന് കൊടുക്കാന്‍
വേറൊരു മാര്‍ഗം കണ്ടില്ല കുഞാപ്പേ ..”
അവള്‍ ആര്‍ത്തു ചിരിച്ചു.
പിന്നെ ബ്ലൌസിനുള്ളില്‍ നിന്ന്
താലിയും പുറത്തെടുത്തു!!!