ചൈനീസ് വന്‍മതില്‍ മുതല്‍ ഷാങ്ഹായ് വരെ

ചൈന എന്നു കേള്‍ക്കുമ്പോള്‍ ഒരു ഭാരതീയന് സമ്മിശ്ര വികാരമാണുണ്ടാവുക. സൗഹൃദത്തിന്റേയും, ആശങ്കയുടേയും, അത്ഭുതങ്ങളുടേയും ചിന്തകള്‍ക്കു പുറമെ മഹാനായ മാവോ.സെ. തൂങ് കാട്ടിക്കൊടുത്ത ഒരുമയുടേയും,  വികസനത്തിന്റേയും, ഔന്നത്യങ്ങളിലേയ്ക്ക് അനുസ്യൂതം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ രാജ്യത്തെ മുന്നില്‍ സങ്കല്‍പ്പിക്കുവാന്‍  കഴിയുന്നു. എണ്‍പതുകളില്‍ ലോകത്താകമാനം കമ്മ്യൂണിസ്റ്റു ചിന്തകള്‍ക്കു നേരെയുണ്ടായ കടുത്ത ആക്രമണങ്ങളെ ചെറുക്കുവാന്‍ കഴിഞ്ഞത് ഭൂവിസ്തൃതിയിലും, ജനസംഖ്യയിലും ഇപ്പോഴും എളിമയോടെ പിന്നില്‍ നില്‍ക്കുന്ന ക്യൂബയും ഇവ രണ്ടിലും മുമ്പില്‍ നില്‍ക്കുന്ന  ചൈനയു മായിരുന്നു. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളുടേയും അവരുടെ ജനതയുടേയും ശക്തിയും, […]

മധുരം….. തീക്ഷ്ണം

By ഡോ. പി.സരസ്വതി ചിരിപ്പിയ്ക്കുവാന്‍ കഴിയുന്നതിലും ശ്രമകരമാണ് പുഞ്ചിരിപ്പിയ്ക്കുവാന്‍. ചിരിയ്ക്കുക നീര്‍പ്പോളപ്പോലെയാണ്. അങ്ങോട്ട് അപ്രത്യക്ഷമാകും. പുഞ്ചിരിയോ? അതങ്ങനെ വളര്‍ന്ന് വളര്‍ന്ന് മുഖമാകെ പടര്‍ന്ന് കണ്ണിലൊളിച്ച് കാണുന്നവരെ സന്തോഷത്തിന്റെ നിലാവില്‍ കുളിപ്പിയ്ക്കും. ‘മഴ പെയ്തു തീരുമ്പോള്‍’ എന്ന ടി.ജി. വിജയകുമാറിന്റെ പുസ്തകം വായിച്ചാല്‍ മനസ്സില്‍ മൊട്ടിടുന്നത് തണുത്ത പുഞ്ചിരിയാണ് മഴയുടെ കുളിര്‍മ്മപോലെ. ഇരുപത്തേഴ് ലേഖനങ്ങളുടെ സമാഹാരമാണ് ‘മഴപെയ്തു തീരുമ്പോള്‍’. ലേഖനമെന്നല്ല സത്യത്തില്‍ ഈ സൃഷ്ടിയ്ക്ക് പേരിടേണ്ടത്. മനസ്സും മനസ്സും സംവേദിക്കുക എന്നതാണ് പറ്റിയ പേര്. സാധാരണ ഉപന്യാസ രചയിതാക്കള്‍ക്ക് ഒരു […]

അവാര്‍ഡുകള്‍ ‘കരുവാടുകള്‍’

മദ്ധ്യതിരുവിതാംകൂറില്‍ വര്‍ഷങ്ങളായി ഒരു സാഹിത്യകൂട്ടായ്മ നടക്കുന്നു. അടുത്ത കാലത്താണ് അതില്‍ ചുരുക്കമായെങ്കിലും പങ്കെടുക്കുവാനും ആ കൂട്ടായ്മയുടെ മധുരോതാരമായ അനുഭവങ്ങള്‍ നുണയുവാനും കഴിഞ്ഞത്. ‘കാവ്യവേദി’ എന്നാണതിന്റെ പേര്. 2002 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പ്രവര്‍ത്തനം ഇങ്ങിനെ, മാസത്തിലെ ആദ്യഞായറാഴ്ചകളില്‍ കവിയരങ്ങ്, മൂന്നാമത്തെ ഞായറാഴ്ചകളില്‍ പുസ്തകചര്‍ച്ച, എല്ലാവര്‍ഷവും ജൂണ്‍മാസത്തിലെ ആദ്യ ഞായറാഴ്ച വാര്‍ഷികസമ്മേളനം. പ്രതിമാസം ‘ഋതം മാസിക’ എന്ന പേരില്‍ ഒരു ചെറിയ പ്രസിദ്ധീകരണം. അതിന് ജൂണില്‍ ഒരു വാര്‍ഷിക പതിപ്പും. ഒരിക്കല്‍പോലും മുടങ്ങാതെ കൃത്യമായി നടക്കുന്ന പരിപാടികള്‍. ആദ്യത്തെ […]