ഒരു ചക്ക പുരാണം..!

ഇന്ന് രാവിലെ അങ്ങിനെയും സംഭവിച്ചു…!
അവര്‍ പണിക്കു വന്നു. കനത്ത മഴ….
പണി നടക്കില്ല. ഞാനും സന്തോഷിച്ചു എന്താണെന്നോ..?
പണിക്ക് വന്നത് ഒന്‍പതരയ്ക്ക്.. എനിക്ക് ദേഷ്യം ഇമ്മിണിയല്ല വന്നത്..
മഴ എന്നെ സഹായിച്ചല്ലോ ന്ന സന്തോഷം ചില്ലറ ആയിരുന്നില്ല.
അവര്‍ പോകാനൊരുങ്ങുമ്പോള്‍ ഒരു ഐഡിയ….
അതേയ് ബിനോയ്‌ സൂക്ഷിക്കണം ട്ടോ..ഡെങ്കിപനിയൊക്കെ..
ഉം സര്‍….

കുട്ട്യോള്‍ക്ക് നാരുള്ള ഭക്ഷണം ഒക്കെ കൊടുക്കണം..
എന്ന് പറഞ്ഞാല്‍ ഫൈബര്‍ ഫുഡ്‌..രോഗ പ്രതിരോധ ശേഷി കൂടും ..
പിന്നെ കാന്‍സര്‍/ടി ബി പോലുള്ള രോഗ പ്രതിരോധത്തിന് ചക്ക, ചേന, ചെനത്തണ്ട്, ചേംബു, ചേമ്പിന്‍ തണ്ട് ഒക്കെ നല്ലതാ ട്ടോ..ശീമ്ച്ചക്കയും നല്ലതാ ട്ടോ.., [സത്യത്തില്‍ എനിക്ക് വല്യ ഗ്രാഹ്യം ഒന്നും ഇല്ലാത്തത് കൊണ്ട് ഞാന്‍ വെച്ച് കാച്ചി. ഉദ്ദേശം പിന്നാലെ പറയാം]

അബന് ആകാംഷ കൂടിയെന്നു മനസ്സിലായപ്പോള്‍ ന്റെ ക്ലാസ്സ്‌ ഒരു മണിക്കൂറോളം നീണ്ടു. മഴ ആയതു കാരണം ഇഷ്ടന് പോകാനും വയ്യ..ഇത് തന്നെ ചാന്‍സ് എന്ന് ഞാനും തീരുമാനിച്ചു..

ദുഖത്തോടെ അവന്‍ പറഞ്ഞു., സര്‍ ചക്ക ഇപ്പൊ കിട്ടാനില്ല കിട്ടിയാലും പെണ്ണുങ്ങള് അതേല്‍ പണിതു നേരം കളയില്ല ..,
അതിലും ഭേദം തൊഴിലുറപ്പിനു പോണതാ..!

നിരാശനാകാതെ ഞാന്‍ പ്രലോഭിപ്പിച്ചു..,
ഇന്നിപ്പോ മഴയല്ലേ..? ഒരു ചക്ക കിട്ടിയാല്‍ പെണ്ണുങ്ങള് ചീത്ത വിളിക്കില്ല. അവന്റെ മുഖം ഒന്ന് വികസിച്ചത് ഇടം കണ്ണിലൂടെ ഞാന്‍ ശ്രദ്ധിച്ചു..

ഒരു കാര്യം ചെയ്യ്‌ ബിനോയ്‌..,
ദേ ആ പ്ലാവില്‍ നിന്ന് ഒന്ന് രണ്ടു ചക്ക പറിച്ചോളൂ..
അവനു സന്തോഷമായി മഴ കുറഞ്ഞു വന്നു . അവര്‍ പ്ലാവില്‍ കയറി രണ്ടു ചക്ക ഇട്ടു. ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു ന്നാ ആ രണ്ടെണ്ണം കൂടി ഇട്ടോളൂ എനിക്കും ഈ മഴയത്ത് ഒരു പണി ആയല്ലോ..!

വിഷമത്തോടെ രണ്ടു ചക്ക എനിക്ക് കൂടി ഇട്ടു താഴെ ഇറങ്ങി.
എന്റെ ചോദ്യം വീണ്ടും.
ശീമ ചക്ക വേണ്ടേ.., നല്ലതാ.., ആട്ടിറച്ചി തിന്നുന്നതിലും ഫലമാ , പ്രത്യേകിച്ചു ഈ മഴയത്ത്..

ങേ .., ആണോ? എന്നും ചോദിച്ച അവന്‍ എന്റെ മുഖത്തേയ്ക്കു ദയനീയമായി നോക്കി.

ബിനോയ്‌ വിഷമിക്കണ്ട, ധാ .., അതില്‍ നിന്ന് രണ്ടെണ്ണം പറിച്ചോളൂ
ഞാന്‍ വലിയ ഔദാര്യ നിധിയായി.
അവന്‍ കടപ്ലാവില്‍ കയറി അഞ്ചെട്ടു ശീമച്ചക്കയും ഇട്ടു താഴെ ഇറങ്ങി.. എന്റെ വകയായി പേരയില്‍ നിന്ന് ഞാന്‍ തന്നെ പറിച്ച് അഞ്ചാറു പേരക്കയും കൊടുത്ത് അവരെ സന്തോഷത്തോടെ യാത്രയാക്കി..

തിരിഞ്ഞു നോക്കുമ്പോള്‍ ദേ ഭാര്യ കണ്ണും മിഴിച്ചു നില്‍ക്കുന്നു…
ഞാന്‍ ഒന്ന് പരുങ്ങി..
ഒരു ശീമച്ചക്കയുടെ വില എത്രയെന്നു അറിയാമോ ങ്ങള്‍ക്ക്..?
25-30 രൂപയാ കുറഞ്ഞ വില..
അവള്‍ കിതക്കുന്നുണ്ടായിരുന്നു. ചക്ക വീഴുന്ന ശബ്ദം കേട്ട് ഓടി വന്നതാ പാവം.

വിക്കി വിക്കി ഞാന്‍ പറഞ്ഞു., പ്ലാവില്‍ കയറണമെങ്കില്‍ എത്രയാ രൂപ..? കുറഞ്ഞത് ഒരു പയന്റിന്റെ കാശ്.., ന്നു പറഞ്ഞാല്‍ രൂപ ഇരുനൂറു എങ്കിലും കൊടുക്കണം.

ഇപ്പൊ ആര്‍ക്കും വേണ്ടാത്ത രണ് ച്ക്കയിലും ശീമ ചക്കയിലും തീര്ത്തില്ലേ സുന്ദരീ..

അവള്‍ക്കു ദേഷ്യം വരുമ്പോള്‍ ഞാന്‍ അങ്ങിനെയാ വിളിക്കുന്നത്..

ഇപ്പോഴാ അവള്‍ക്കു ബുദ്ധി പിടികിട്ടിയത്..

അവള്‍ തണുത്തു എന്ന് തോന്നിയപ്പോള്‍ ഞാന്‍ തുടര്‍ന്നൂ..

അതേയ്..
ശ്രീ ശാന്ത് പോലും ഇപ്പൊപങ്കിനാ കളിക്കുന്നത്..,
ഞാനും ഒന്ന് ശ്രമിച്ചതല്ലേ…?

അവളുടെ മുഖത്ത് ചിരി പടര്‍ന്നു..
എന്റെ മനസ്സിലും..,

Leave a Reply