ആറന്മുള വിമാനത്താവളം വേണ്ട…ണം..!

വിമാനം കണ്ടുപിടിച്ചത് റൈറ്റ് ബ്രദര്‍സ് ആണെന്ന് വിവരം ഇല്ലാത്തവര്‍ പറയുന്നുണ്ട്. എന്നാല്‍ മനുഷ്യരാണോ അതോ അതോ രാക്ഷസരാണോ വിമാനം കണ്ടുപിടിച്ചത് എന്ന സന്ദേഹം പോലും എനിക്കില്ല. രാക്ഷസര്‍ തന്നെ. ഭൂമിയിലെ പാവം ജീവികളുടെ പുറത്തു ഏറി ലോക സഞ്ചാരം നടത്തുവാന്‍ അന്നും നമ്മുടെ ദേവ ദേവതകള്‍ക്ക് അറിയാമായിയുരുന്നു. ഇത് പ്രകൃതി സ്നേഹം ആയിരുന്നോ അതോ പ്രകൃതി വിരുദ്ധം ആയിരുന്നോ എന്നും ചിന്തിക്കാറുണ്ട് ചിലപ്പോള്‍. പോത്തിന്റെയും കാളയുടെയും പുലിയുടെയും സിംഹത്തിന്റെയും ഒക്കെ പുറത്തുള്ള സഞ്ചാരം പിന്നെയും മനസ്സിലാക്കാം, എന്നാല്‍ […]

Dr ഈദിഅമീന്‍ BKMS [DAC]

നാട്ടിലെ തുലാവര്ഷത്തിനേക്കാള്‍ എത്രയോ ഭീകരമായ കാലാവസ്ഥ, ആലങ്കാരികമായി പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും കാറ്റ് ചൂളം  വിളിക്കുന്നതും ആലിപ്പഴം പൊഴിയുന്നതും എല്ലാം നേരില്‍ കാണുന്നു.  ശെരിക്കും പറഞ്ഞാല്‍ ഇത് ചൂളം വിളി ആയിരുന്നില്ല. ഒരു തീവണ്ടിയുടെ ചൂളം വിളിക്ക് സംഗീതാത്മകത ഉണ്ടായാല്‍ എങ്ങിനെയിരിക്കും ..?എന്നാണു ഞാന്‍ ചിന്തിച്ചു പോയത്. മുറ്റത്ത്പാര്‍ക്ക് ചെയ്തിരുന്ന വണ്ടിയില്‍ ആരോ കല്ലെറിയുന്ന പോലെ ഉള്ള ശബ്ദം കേട്ടാണ് വെളിയിലേയ്ക്ക് ഓടി ചെന്നത്. കാര്‍ മുഴുവനും രണ്ട് ഇഞ്ചോ അതില്‍ കൂടുതലോ വലിപ്പമുളള കല്ലുകള്‍ പോലത്തെ ഐസ് […]

ഹര്‍ത്താലും ലാസ്റ്റ് ലഞ്ചും…പിന്നെ എമെര്‍ജിംഗ് കേരളയും…!

അങ്ങിനെ ഒരു ഹര്‍ത്താല്‍ കൂടി കഴിഞ്ഞു.. ഹര്‍ത്താല്‍ ആണ് ഞങ്ങള്‍ക്ക് ഓണം, വിഷു, പുതുവര്‍ഷം.. ക്രിസ്തുമസ്, ഈദ്‌ എല്ലാം… 1886 മെയ്‌ ഒന്ന് മുതല്‍ അമേരിക്കയിലെ  ചിക്കാഗോ തെരു വീഥി കളില്‍ അലയൊലികള്‍ ഉയര്‍ത്തിയ  മുദ്രാവാക്യം 8 മണിക്കൂര്‍  ജോലി,  8 മണിക്കൂര്‍ വിനോദം.8 മണിക്കൂര്‍ വിശ്രമം. എന്നിങ്ങനെ ആയിരുന്നെങ്കില്‍, ഇതേവരെ ഞങ്ങള്‍ക്കാര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണത്.  അതുകൊണ്ട് തന്നെ ഏറ്റവും ആഹ്ലാദിക്കുന്ന ഒരു ദിനം ഹര്‍ത്താല്‍ ദിവസം മാത്രം ആയി മാറിയിരിക്കുന്നു അച്ഛനും അമ്മയും മക്കളും അപ്പൂപ്പനും  അമ്മൂമ്മയും മുതല്‍ […]

ഒരു ചക്ക പുരാണം..!

ഇന്ന് രാവിലെ അങ്ങിനെയും സംഭവിച്ചു…! അവര്‍ പണിക്കു വന്നു. കനത്ത മഴ…. പണി നടക്കില്ല. ഞാനും സന്തോഷിച്ചു എന്താണെന്നോ..? പണിക്ക് വന്നത് ഒന്‍പതരയ്ക്ക്.. എനിക്ക് ദേഷ്യം ഇമ്മിണിയല്ല വന്നത്.. മഴ എന്നെ സഹായിച്ചല്ലോ ന്ന സന്തോഷം ചില്ലറ ആയിരുന്നില്ല. അവര്‍ പോകാനൊരുങ്ങുമ്പോള്‍ ഒരു ഐഡിയ…. അതേയ് ബിനോയ്‌ സൂക്ഷിക്കണം ട്ടോ..ഡെങ്കിപനിയൊക്കെ.. ഉം സര്‍…. കുട്ട്യോള്‍ക്ക് നാരുള്ള ഭക്ഷണം ഒക്കെ കൊടുക്കണം.. എന്ന് പറഞ്ഞാല്‍ ഫൈബര്‍ ഫുഡ്‌..രോഗ പ്രതിരോധ ശേഷി കൂടും .. പിന്നെ കാന്‍സര്‍/ടി ബി പോലുള്ള […]

ഗുരോ നമിക്കുന്നു..!

എന്തെല്ലാമാണ് ഇവിടുത്തെ മാദ്ധ്യമങ്ങള്‍ വിളമ്പിയത്..? അങ്ങ് ആകെപ്പാടെ ഒറ്റപ്പെടുന്നു..,( ഐ) ഗ്രൂപ്പ് കാര്‍ പോര്‍ വിളിക്കുന്നു, (എ) ഗ്രൂപ്പില്‍ നിന്ന് തന്നെ ഒറ്റപ്പെടുന്നു, ഇപ്പോള്‍ കെ സി ജോസെഫും ആന്റോ ആന്റണി യും മാത്രമേ കൂടെയുള്ളൂ, ആന്റണി കൈയൊഴിഞ്ഞു, രമേശ്‌ ചെന്നിത്തലയും കെ മുരളീധരനും ചിരിക്കുന്നു, സോണിയയും ഒഴിഞ്ഞു മാറുന്നു.,ഗവര്‍ണര്‍ പോലും അങ്ങേയ്ക്കെതിരെ ഹൈക്കമാന്‍ഡ്നു റിപ്പോര്‍ട്ട്‌ അയക്കുന്നു.. എന്തിനേറെ; തങ്ങളോടു പോലും ആലോചിക്കാതെയാണ്പട്ടാളത്തെ വിളിച്ചത് എന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനും എം […]

ഹിമാലയന്‍ എഗ്ഗ് ബുര്‍ജി

ക്രിക്കറ്റ്‌ കളി കഴിഞ്ഞ്‌ ഓടിക്കിതച്ചുവന്ന ഉണ്ണി ഒന്നു വിശ്രമിച്ചു. പരവേശം മാറ്റുവാനായി ഒരു മൊന്ത വെള്ളം എടുത്ത്‌ ഒറ്റ നില്‍പ്പില്‍ കണ്‌ഠനാളത്തിലേയ്‌ക്ക്‌ കമഴ്‌ത്തി. വിശപ്പടക്കുവാനുള്ള ത്വരയോടെ അടുക്കളയിലേയ്‌ക്ക്‌ പാഞ്ഞു. ആകെ ഒന്നു പരതിനോക്കി. ചോറ്‌ റെഡി. അമ്മയുടെ ഒരു സ്ഥിരം വിഭവമായ പരിപ്പുകറി കണ്ടു. അമ്മ അതിന്‌ പേരിട്ടിരിയ്‌ക്കുന്നത്‌ `ദാല്‍ മക്കനി’ എന്നാണ്‌. മിസ്സിസ്‌ മേനോന്‍ അറിയപ്പെടുന്ന പാചകവിദഗ്‌ദയാണ്‌. എത്രയെത്ര പുരസ്‌കാരങ്ങളാണ്‌ ആ വകയില്‍ ഷോകേസില്‍ നിറഞ്ഞിരിക്കുന്നത്‌. ഇന്നും അമ്മ ലയണ്‍സ്‌ ക്ലബിന്റെ പാചകമത്സരത്തില്‍ പങ്കെടുക്കുവാന്‍ പോയിരിക്കുന്നു. […]

ഫേസ്‌ബുക്കും മിഡില്‍ഫിംഗര്‍ സലൂട്ടും പിന്നെ ഞാനും…..

എണ്‍പത്‌ കഴിഞ്ഞ ആളാണ്‌ അമ്മ. കഴിഞ്ഞ അന്‍പതു കൊല്ലമായി ആവുന്നത്ര രീതിയിലൊക്കെ പരിശ്രമിച്ചിട്ടും അമ്മയുടെ മനസ്സ്‌ മാറ്റിയെടുക്കുവാന്‍ കഴിഞ്ഞില്ല. ഫലം ഇപ്പോഴും ശാസനകളും ഉപദേശങ്ങളും പിന്നാലെയുണ്ട്‌. “സമയം അത്ര നന്നല്ല കൂട്ട്യേ.., വെറുതേ ശത്രുക്കളെ ഉണ്ടാക്കരുത്‌ കേട്ടോ….” എഴുത്ത്‌ തുടങ്ങിയപ്പോള്‍ മുതല്‍ ഉപദേശങ്ങളും തുടങ്ങി. ഇതിനിടയില്‍ സംഭവിക്കേണ്ടത്‌ സംഭവിക്കാതിരിയ്‌ക്കുമോ? ദുര്‍ബുദ്ധിയെന്നോണം ഒരു എസ്‌. എം. എസ്‌ അടുത്ത സുഹൃത്തുക്കള്‍ക്കൊക്കെ അയച്ചു പോയി. മനസ്സിന്റെ ഒരു തരം വിക്ഷോഭ പ്രകടനം എന്ന്‌ കരുതിയാല്‍ മതി. “മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാല്‍ […]