ഫേസ്‌ബുക്കും മിഡില്‍ഫിംഗര്‍ സലൂട്ടും പിന്നെ ഞാനും…..

എണ്‍പത്‌ കഴിഞ്ഞ ആളാണ്‌ അമ്മ. കഴിഞ്ഞ അന്‍പതു കൊല്ലമായി ആവുന്നത്ര രീതിയിലൊക്കെ പരിശ്രമിച്ചിട്ടും അമ്മയുടെ മനസ്സ്‌ മാറ്റിയെടുക്കുവാന്‍ കഴിഞ്ഞില്ല. ഫലം ഇപ്പോഴും ശാസനകളും ഉപദേശങ്ങളും പിന്നാലെയുണ്ട്‌.
“സമയം അത്ര നന്നല്ല കൂട്ട്യേ.., വെറുതേ ശത്രുക്കളെ ഉണ്ടാക്കരുത്‌ കേട്ടോ….” എഴുത്ത്‌ തുടങ്ങിയപ്പോള്‍ മുതല്‍ ഉപദേശങ്ങളും തുടങ്ങി. ഇതിനിടയില്‍ സംഭവിക്കേണ്ടത്‌ സംഭവിക്കാതിരിയ്‌ക്കുമോ? ദുര്‍ബുദ്ധിയെന്നോണം ഒരു എസ്‌. എം. എസ്‌ അടുത്ത സുഹൃത്തുക്കള്‍ക്കൊക്കെ അയച്ചു പോയി. മനസ്സിന്റെ ഒരു തരം വിക്ഷോഭ പ്രകടനം എന്ന്‌ കരുതിയാല്‍ മതി. “മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാല്‍ എനിക്കൊരു ചുക്കും സംഭവിക്കയില്ല, കാരണം ലൈഫ്‌ ജാക്കറ്റ്‌ ധരിച്ചാണ്‌ ഞാനിപ്പോള്‍ ഉറങ്ങുന്നതു പോലും” ഇതായിരുന്നു സന്ദേശം. മുല്ലപ്പെരിയാര്‍ ഇത്രയേറെ ഗൗരവമുള്ള ഒരു വിഷയമാകുന്നത്‌ എന്നെപ്പോലെയുള്ള സാധാരണക്കാര്‍ക്കാണ്‌്‌. അവരുടെ ആ കുലതകള്‍ ബഹിര്‍ഗമിച്ചേ മതിയാവൂ. ഒരു പ്രതീക്ഷയിലും ‘പ്രതീക്ഷ’ ഇല്ലാതെ വരുന്ന അവസ്ഥയില്‍ ഉണ്ടായ ഒരു പിടിവള്ളിയായിരുന്നു ആ ചിന്ത. തുടര്‍ന്ന് വായിക്കുക...

മഴ പെയ്തു തോരുമ്പോള്‍: ക്ഷത്രീയ ക്ഷേമ സഭാ രജത ജൂബിലി അവാര്‍ഡ്‌

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇറങ്ങിയ ഏറ്റവും നല്ല ലേഖന സമാഹാരത്തിനുള്ള ക്ഷത്രീയ ക്ഷേമ സഭാ രജത ജൂബിലി അവാര്‍ഡ്‌.. " മഴ പെയ്തു തോരുമ്പോള്‍ " എന്ന കൃതിക്ക് കേരള സാഹിത്യ അകാടെമി പ്രസിഡന്റ്‌ ശ്രീ പെരുമ്പടവം ശ്രീധരനില്‍ നിന്നും സ്വീകരിക്കുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇറങ്ങിയ ഏറ്റവും നല്ല ലേഖന സമാഹാരത്തിനുള്ള ക്ഷത്രീയ ക്ഷേമ സഭാ രജത ജൂബിലി അവാര്‍ഡ്‌.. ” മഴ പെയ്തു തോരുമ്പോള്‍ ” എന്ന കൃതിക്ക് കേരള സാഹിത്യ അകാടെമി പ്രസിഡന്റ്‌ ശ്രീ പെരുമ്പടവം ശ്രീധരനില്‍ നിന്നും സ്വീകരിക്കുന്നു.

 തുടര്‍ന്ന് വായിക്കുക...

ഒരു കവിതാ വധം

കവിതയെന്നാല്‍ ചൊല്ലുവാനാകേണം
ചൊല്ലുവാനൊരീണം വേണം
കേള്‍ക്കുവാനിമ്പമുള്ളോരു താളവും
വീണ്ടും ചൊല്ലുവാന്‍ കെല്പു കാട്ടുന്ന രൂപവും തുടര്‍ന്ന് വായിക്കുക...

പി. എന്‍. സി. മേനോനോട് ഒരു ചോദ്യം! ഗുരുവായൂരപ്പന് തുലാഭാരം വളന്തക്കാട് ദ്വീപോ?

എറണാകുളത്ത് ദേശീയപാതയില്‍ വൈറ്റില ജങ്ങ്ഷനില്‍ നിന്ന് തെക്കോട്ട്‌ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍  മരട്‌ പഞ്ചായത്ത് എന്ന ബോര്‍ഡ്‌ കാണാം. പലരോടും തിരക്കിയാണ് വളന്തയാട് പോകുന്നതിനുള്ള വഴി കണ്ടു പിടിച്ചത്. ദേശീയ പാതയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞു ഏകദേശം 250 മീറ്റര്‍ സഞ്ചരിച്ചാല്‍ ഒരു ചെറിയ വാഹനത്തിനു പോകാന്‍ പറ്റുന്ന തരത്തില്‍ തീര്‍ത്തും ഇടുങ്ങിയ പാത കാണാം. പാതയവസാനിക്കുന്നിടത്ത് ചെറിയ വീടുകള്‍ മാത്രം. ഒരു ചൂണ്ടിക്കാട്ടിയ വുട്ടുമുട്ടത്തുകൂടി മറ്റൊരു വീടിന്റെ കക്കൂസ് സ്ലാബിന്റെ മുകളില്‍ക്കൂടി നടന്ന്‌ രണ്ടടിയോളം വീതിയുള്ള ചെറിയ വെള്ളച്ചാല്‍ ചാടിക്കടന്നു തുറസ്സായ ഒരു പറമ്പില്‍ എത്തി. തുടര്‍ന്ന് വായിക്കുക...

പ്രണയവും തീവ്രവാദവും…

ചൈനക്കാര്‍ ഭൂരിഭാഗവും ബുദ്ധമതവിശ്വാസികളാണെങ്കിലും അവര്‍ ബുദ്ധക്ഷേത്രങ്ങളില്‍ പോകുകയോ, ആരാധന നടത്തുകയോ ചെയ്യാറില്ലത്രേ. വിശാലമായ ബുദ്ധമത ക്ഷേത്രങ്ങളത്രയും  ടൂറിസ്റ്റ് സങ്കേതങ്ങളാണ്. ചൈനക്കാര്‍ നാളെകളെക്കുറിച്ച് ചിന്തിക്കാറില്ല. ‘ഇന്നു’കളെ  വാരിപ്പുണരുകയും ആസ്വദ്യകരമാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അടുത്തയിടെ നടത്തിയ ചൈനാ സന്ദര്‍ശനിത്തിടയില്‍ ചൈനീസ് സുഹൃത്ത്‌ പറഞ്ഞ വാചകങ്ങളാണ്. എങ്കില്‍ പോലും മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്നു. തുടര്‍ന്ന് വായിക്കുക...

വിനോദസഞ്ചാരവും അല്‍പ്പം ചരിത്രവും

എന്തും വില്ക്കാമെന്നും ലാഭമുണ്ടാക്കാമെന്നും തെളിയിക്കപ്പെട്ട ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. രണ്ടോ മൂന്നോ ദശാബ്ദങ്ങള്‍ക്ക് മുന്‍പുവരെയും പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചുതന്നിരുന്ന ശുദ്ധജലം കുപ്പിയിലാക്കി വില്ക്കാമെന്നും അതിന് പാലിനെക്കാളും വിലയുണ്ടാകുമെന്നും കുറഞ്ഞപക്ഷം കേരളീയരെങ്കിലും കരുതിയിരുന്നു എന്ന് തോന്നുന്നില്ല. അതുകൊണ്ടായിരിക്കുമല്ലോ, മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മിയ്ക്കുവാനും കേരളത്തിന്റെ ജലസമൃദ്ധി യഥേഷ്ടം ഉപയോഗിക്കുവാന്‍ തമിഴ്‌നാടിനെ അനുവദിയ്ക്കുന്ന ഒരു കരാറില്‍ ഒപ്പിട്ടുകൊടുക്കുവാനും നമ്മുടെപൂര്‍വ്വിക ഭരണാധികാരികളെപ്പോലും പ്രേരിപ്പിച്ചത്. തുടര്‍ന്ന് വായിക്കുക...

‘വിനോദസഞ്ചാരം': കേരളത്തിന്റെ സാദ്ധ്യതകളും പ്രശ്‌നങ്ങളും

മനുഷ്യന്‍ സാമൂഹ്യജീവിയാണ്. (Man is a Social animal) അവന്റെ ആനന്ദം സാമൂഹ്യജീവിതത്തിലാണ്. അത് യാത്രയിലാണ് തുടങ്ങുന്നത്. യാത്രകളിലൂടെ വികസിക്കുന്നു. മൃഗങ്ങള്‍ വിശപ്പടക്കുവാനാണ് യാത്രചെയ്തിട്ടുള്ളത് എങ്കില്‍ മനുഷ്യന്‍ ഭക്ഷണാവശ്യങ്ങള്‍ക്കുമപ്പുറം യാത്രകളെ എല്ലാവിധ പ്രവൃത്തികളുമായി ബന്ധപ്പെടുത്തിയാണ് സാമൂഹ്യ ജീവിതത്തിന്റെ വികാസ പരിണാമങ്ങളെ ഉറപ്പാക്കുന്നത്. ഏതൊരുവിധ യാത്രകളും ആനന്ദതുന്ദിലമാണ്. തുടര്‍ന്ന് വായിക്കുക...