പ്രണയവും തീവ്രവാദവും…
സെക്ഷന്‍: പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
ചൈനക്കാര്‍ ഭൂരിഭാഗവും ബുദ്ധമതവിശ്വാസികളാണെങ്കിലും അവര്‍ ബുദ്ധക്ഷേത്രങ്ങളില്‍ പോകുകയോ, ആരാധന നടത്തുകയോ ചെയ്യാറില്ലത്രേ. വിശാലമായ ബുദ്ധമത ക്ഷേത്രങ്ങളത്രയും ടൂറിസ്റ്റ് സങ്കേതങ്ങളാണ്. ചൈനക്കാര്‍ നാളെകളെക്കുറിച്ച് ചിന്തിക്കാറില്ല. ‘ഇന്നു’കളെ വാരിപ്പുണരുകയും ആസ്വദ്യകരമാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അടുത്തയിടെ നടത്തിയ ചൈനാ സന്ദര്‍ശനിത്തിടയില്‍ ചൈനീസ് സുഹൃത്ത് പറഞ്ഞ വാചകങ്ങളാണ്. എങ്കില്‍ പോലും മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്നു.
അവരുടെ ജാതി പറയാതെ തന്നെ ‘ന്യൂനപക്ഷങ്ങള്‍’ എന്ന പരാമര്‍ശിക്കപ്പെടുന്നവരുടെതായ ആചാര മര്യാദകളോടെയുള്ള ഭക്ഷണശാലകളും വിനോദകേന്ദ്രങ്ങളും അവര്‍ കാത്തുസൂക്ഷിക്കുന്നു. ചൈനയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശമായ ‘ഉറുംഖി’യില്‍ അടുത്തകാലത്ത് രണ്ടുന്യൂനപക്ഷങ്ങള്‍ തമ്മിലുണ്ടായ വംശീയ കലാപത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല ചെയ്യപ്പെട്ട വാര്‍ത്ത ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു,