ഡോ. സുകുമാര്‍ അഴിക്കോടിനെതിരെ ‘സാംസ്‌കാരിക ഗൂഢാലോചന’ നടന്നിരുന്നുവോ? – ഭാഗം 1

”മാഷുടെ അനുവാദം ചോദിച്ച് വിലാസിനി ടീച്ചറെ ഞാന്‍ വിളിച്ചു. വരാന്‍ പറഞ്ഞു. തൃശൂരിലെ ഹോട്ടലില്‍ താമസിച്ച് ഞാന്‍ ടീച്ചറെ കാത്തിരുന്നു. ചാനലുകാര്‍ ഒരുക്കിയ നാടകത്തില്‍പെട്ട് ടീച്ചര്‍ക്ക് എന്റെ അടുത്തേയ്ക്ക് വരാന്‍ കഴിഞ്ഞില്ല. ആ ഉജ്ജ്വല മുഹൂര്‍ത്തം എനിക്ക് കാണാന്‍ കഴിഞ്ഞില്ല.” – വി.ആര്‍. സുധീഷ് (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 ഫെബ്രുവരി 5). 2011 ഡിസംബര്‍ 18 വെള്ളിയാഴ്ച ഡോ. സുകുമാര്‍ അഴീക്കോട് തൃശൂരിലെ അമലാ ആശുപത്രിയിലെ 1285-ാം നമ്പര്‍ മുറിയില്‍ രോഗാതുരനായി കഴിയുന്നു. അടുത്തു തന്നെ ഒരു […]

ഡോ. സുകുമാര്‍ അഴിക്കോടിനെതിരെ ‘സാംസ്‌കാരിക ഗൂഢാലോചന’ നടന്നിരുന്നുവോ? – ഭാഗം 2

അദൃശ്യശക്തികളുടെ ഇടപെടലുകള്‍ തെറ്റായിരുന്നു എന്ന് ധരിപ്പിക്കുവാന്‍ ടീച്ചര്‍ക്ക് ബാദ്ധ്യതയില്ലേ? അവസരവും കിട്ടിയിയില്ലേ? എന്നിട്ട് എങ്ങിനെയാണ് ഉപയോഗിച്ചത്? രണ്ടു സംഭവങ്ങള്‍ ടീച്ചര്‍ തന്നെ പറയുന്നുണ്ട്.  ”കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഞാനൊരു ഇന്റര്‍വ്യൂവിന് പോയി. ഇന്റര്‍വ്യു ബോര്‍ഡില്‍  ചെയര്‍മാന്‍ സ്ഥാനത്ത് ഇദ്ദേഹമായിരുന്നു. അടുത്ത് ഒന്നു രണ്ട് ബോര്‍ഡംഗങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ എന്നോടു ചോദ്യങ്ങള്‍ ചോദിച്ചു. ഇദ്ദേഹം മിണ്ടിയില്ല. ഞാനദ്ദേഹത്തെ രൂക്ഷമായിട്ടൊന്നു നോക്കി. ഇതായിരുന്നു ആദ്യ അവസരമെങ്കില്‍ ”രണ്ടാമത്തെ സന്ദര്‍ഭം പട്ടാമ്പികോളേജിലെ സംയുക്ത സെമിനാറില്‍ പങ്കെടുക്കുവാന്‍ അഴിക്കോട് മാഷ് ചെന്നപ്പോഴായിരുന്നു. ടീച്ചറുടെ തന്നെ […]