‘വിനോദസഞ്ചാരം': കേരളത്തിന്റെ സാദ്ധ്യതകളും പ്രശ്‌നങ്ങളും

മനുഷ്യന്‍ സാമൂഹ്യജീവിയാണ്. (Man is a Social animal) അവന്റെ ആനന്ദം സാമൂഹ്യജീവിതത്തിലാണ്. അത് യാത്രയിലാണ് തുടങ്ങുന്നത്. യാത്രകളിലൂടെ വികസിക്കുന്നു. മൃഗങ്ങള്‍ വിശപ്പടക്കുവാനാണ് യാത്രചെയ്തിട്ടുള്ളത് എങ്കില്‍ മനുഷ്യന്‍ ഭക്ഷണാവശ്യങ്ങള്‍ക്കുമപ്പുറം യാത്രകളെ എല്ലാവിധ പ്രവൃത്തികളുമായി ബന്ധപ്പെടുത്തിയാണ് സാമൂഹ്യ ജീവിതത്തിന്റെ വികാസ പരിണാമങ്ങളെ ഉറപ്പാക്കുന്നത്. ഏതൊരുവിധ യാത്രകളും ആനന്ദതുന്ദിലമാണ്. ഒരു വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക്, ഒരു ഗ്രാമത്തില്‍ നിന്നും മറ്റൊരു ഗ്രാമത്തിലേക്ക് ഒരു ദേശത്തു നിന്നും മറ്റൊരു ദേശത്തേക്ക്, കരകളും കടലുകളും താണ്ടിയ യാത്രകള്‍ ഇന്ന് ശൂന്യാകാശത്തേക്കും അന്യഗ്രഹങ്ങളിലേക്കും […]

മുല്ലപ്പെരിയാറിനു ബദല്‍ ലൈഫ് ജാക്കറ്റ്

എന്താണ് ബ്രാഹ്മമുഹൂര്‍ത്തം…. ? അന്വേഷണങ്ങള്‍ വിപുലവും.  ഉത്തരങ്ങള്‍ ഹ്രസ്വവും അപൂര്‍ണ്ണവും. ഇവിടെ നിന്നും തുടങ്ങുന്നതാണ് ശരി എന്നു തോന്നുന്നു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രഭാതകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കണമെന്ന് പറയുന്ന തന്ത്രിക്കോ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കണം. അല്ലെങ്കില്‍ കര്‍മ്മാധികള്‍ ആരംഭിക്കണം എന്ന് ശഠിക്കുന്നു ആചാര്യന്മാര്‍ക്കോ പറഞ്ഞുതരുവാന്‍ കഴിഞ്ഞില്ല എപ്പോഴാണ് ഈ ബ്രാഹ്മമുഹൂര്‍ത്തം എന്ന്. പട്ടി കാലന്‍ കൂവിയാല്‍  പഴമക്കാര്‍ പറയും അടുത്ത് എവിടെയോ മരണം ആസന്നമാണെന്ന്. കാരണം കാലനെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണുവാന്‍ കഴിയുന്ന ഏക ജീവി പട്ടിയാണത്രെ. കോഴി കൂവുന്നത് പുലര്‍ച്ചെ ആണെന്ന് പറയും […]

”മാമാങ്കം പലകുറി കൊണ്ടാടിയ മാന്ത്രിക കവിക്ക് 70ലും ബാല്യം”

എറണാകുളത്ത് തോഷിബാ ആനന്ദിന്റെ കമ്പനിയില്‍ വാട്ടര്‍ മീറ്ററിന്റെ സെയില്‍സ് ഓര്‍ഗനൈസറായി ജോലി നോക്കുന്ന സമയത്താണ് ‘ശിവശങ്കരന്‍ നായരു’ടെ ജീവിതത്തെ മാറ്റിമറിച്ച ആ കൂടിക്കാഴ്ച സംഭവിച്ചത്. ‘നീലക്കുയില്‍’ എന്ന സിനിമയുടെ നിര്‍മ്മാതാവ് ടി. കെ. പരീക്കൂട്ടിയും സന്തതസഹചാരിയായ സി രാമന്‍കുട്ടി നായരും എറണാകുളം വാര്‍ഫിലേക്ക് എന്തോ സാധനം വാങ്ങുവാന്‍ വന്നു. ”സിനിമയൊക്കെ എടുത്ത ആളല്ലേ ചാന്‍സ് വല്ലതും കിട്ടുമോ എന്ന ചോദ്യവുമായി ഒരു പരിചയപ്പെടല്‍. ഞാനല്ല പടം എടുക്കുന്നത് ഇദ്ദേഹത്തോട്  ചോദിക്കൂ എന്ന പറഞ്ഞ് രാമന്‍കുട്ടി നായരെ ചൂണ്ടിക്കാണിച്ചു. […]

ചൈനീസ് വന്‍മതില്‍ മുതല്‍ ഷാങ്ഹായ് വരെ

ചൈന എന്നു കേള്‍ക്കുമ്പോള്‍ ഒരു ഭാരതീയന് സമ്മിശ്ര വികാരമാണുണ്ടാവുക. സൗഹൃദത്തിന്റേയും, ആശങ്കയുടേയും, അത്ഭുതങ്ങളുടേയും ചിന്തകള്‍ക്കു പുറമെ മഹാനായ മാവോ.സെ. തൂങ് കാട്ടിക്കൊടുത്ത ഒരുമയുടേയും,  വികസനത്തിന്റേയും, ഔന്നത്യങ്ങളിലേയ്ക്ക് അനുസ്യൂതം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ രാജ്യത്തെ മുന്നില്‍ സങ്കല്‍പ്പിക്കുവാന്‍  കഴിയുന്നു. എണ്‍പതുകളില്‍ ലോകത്താകമാനം കമ്മ്യൂണിസ്റ്റു ചിന്തകള്‍ക്കു നേരെയുണ്ടായ കടുത്ത ആക്രമണങ്ങളെ ചെറുക്കുവാന്‍ കഴിഞ്ഞത് ഭൂവിസ്തൃതിയിലും, ജനസംഖ്യയിലും ഇപ്പോഴും എളിമയോടെ പിന്നില്‍ നില്‍ക്കുന്ന ക്യൂബയും ഇവ രണ്ടിലും മുമ്പില്‍ നില്‍ക്കുന്ന  ചൈനയു മായിരുന്നു. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളുടേയും അവരുടെ ജനതയുടേയും ശക്തിയും, […]

അവാര്‍ഡുകള്‍ ‘കരുവാടുകള്‍’

മദ്ധ്യതിരുവിതാംകൂറില്‍ വര്‍ഷങ്ങളായി ഒരു സാഹിത്യകൂട്ടായ്മ നടക്കുന്നു. അടുത്ത കാലത്താണ് അതില്‍ ചുരുക്കമായെങ്കിലും പങ്കെടുക്കുവാനും ആ കൂട്ടായ്മയുടെ മധുരോതാരമായ അനുഭവങ്ങള്‍ നുണയുവാനും കഴിഞ്ഞത്. ‘കാവ്യവേദി’ എന്നാണതിന്റെ പേര്. 2002 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പ്രവര്‍ത്തനം ഇങ്ങിനെ, മാസത്തിലെ ആദ്യഞായറാഴ്ചകളില്‍ കവിയരങ്ങ്, മൂന്നാമത്തെ ഞായറാഴ്ചകളില്‍ പുസ്തകചര്‍ച്ച, എല്ലാവര്‍ഷവും ജൂണ്‍മാസത്തിലെ ആദ്യ ഞായറാഴ്ച വാര്‍ഷികസമ്മേളനം. പ്രതിമാസം ‘ഋതം മാസിക’ എന്ന പേരില്‍ ഒരു ചെറിയ പ്രസിദ്ധീകരണം. അതിന് ജൂണില്‍ ഒരു വാര്‍ഷിക പതിപ്പും. ഒരിക്കല്‍പോലും മുടങ്ങാതെ കൃത്യമായി നടക്കുന്ന പരിപാടികള്‍. ആദ്യത്തെ […]

ടോട്ടല്‍ ഫോര്‍ യു സിന്ദ്രോം

ഭാരതം വളരുകയാണ്. കേരളവും. ഭാരതത്തിന്‍റെ വള൪ച്ചയ്ക്ക് ‘ഒരു മുഴം’ മുന്പെയാണ് കേരളമെപ്പോഴും. ഒരു പക്ഷെ പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പം സഞ്ചരിക്കുവാന്‍… തുടര്‍ന്ന് വായിക്കുക

കലാപഭൂമികളിലൂടെ

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിലായിരുന്നൂ ആ സംഭവം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ബംഗ്ലാദേശിന്‍റെ തലസ്ഥാനമായ ഥാഖയിലെത്തിയതായിരുന്നു ഞാന്‍. ജനറല്‍ മുഹമ്മദ്‌ എ൪ഷാദ് എന്ന സൈനിക തലവന്‍റെ ഏകാദ്ധിപദ്ധൃ ഭരണത്തിന്‍ കീഴില്‍ ഞെരിഞ്ഞമര്‍ന്ന രാജ്യത്തെ ജനങ്ങളുടെ… തുടര്‍ന്ന് വായിക്കുക